Idukki:ഇടുക്കിയില്‍ മണ്ണിടിച്ചില്‍;ഒരു മരണം

(Idukki)ഇടുക്കി ഏലപ്പാറക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യം ആണ് അപകടത്തില്‍ മരിച്ചത്. ലയത്തിന് പിന്നിലെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.

ഫയര്‍ ഫോഴ്സ് എത്തി തെരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുക്കാനായത്.രാവിലെ 4 മണിക്കാണ് അപകടമുണ്ടായത്. വലിയ അളവില്‍ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസകരമായ വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മഴ തുടരുകയാണ്. അതുകൊണ്ടാണ് വലിയ അളവില്‍ മണ്ണിടിഞ്ഞു വീണത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News