മത്സ്യബന്ധനമേഖലയ്ക്ക് ഇരുട്ടടിയായി (Kerosene)മണ്ണെണ്ണ വിലക്കയറ്റം(Price Hike). മെയ് മാസത്തില്‍ 84 രൂപയായിരുന്നു മണ്ണെണ്ണ വിലയാണ് രണ്ട് തവണയായി വര്‍ധിച്ച് 102 രൂപയായി ഉയര്‍ന്നത്. മണ്ണെണ്ണയ്ക്ക് സബ്സിഡിയുള്‍പ്പെടെയുളള കൈത്താങ്ങില്ലെങ്കില്‍ പ്രതിസന്ധിയിലാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിലെ പൊതുസ്ഥിതി ഇതാണ്. ഉയര്‍ന്ന വില കൊടുത്ത് മണ്ണെണ്ണ വാങ്ങാനാകാത്തതിനെ തുടര്‍ന്ന് പലരുമിപ്പോള്‍ കടലില്‍ പോയിട്ട് നാളേറെയായി. ഒരു മാസം ഒരു വള്ളത്തിന് ശരാശരി ആയിരം ലിറ്റര്‍ എങ്കിലും മണ്ണെണ്ണ ആവശ്യമാണ്. ട്രോളിംഗ് നിരോധനം കഴിഞ്ഞാലും വിലക്കയറ്റത്തില്‍ വലഞ്ഞ് പകുതി ബോട്ടുകള്‍ മാത്രമേ ഇനി കടലിറക്കാനാകൂ എന്നും മത്സ്യത്തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നു.അതേസമയം കരിഞ്ചന്തയില്‍ നിന്ന് മണ്ണെണ്ണ വാങ്ങി മുന്നോട്ട് പോകാനാകില്ലെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.