കുളിമാട് പാലം വിഷയത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കണ്ടത്:മന്ത്രി മുഹമ്മദ് റിയാസ്|Muhammad Riyas

കുളിമാട് പാലം വിഷയത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas).വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയും കാരണക്കാരായ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും ചെയ്തു.നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ഒരു കമ്പനിയോട് പ്രത്യേക മമതയോ വിദ്വേഷമോ സര്‍ക്കാരിനില്ല. പ്രതിപക്ഷ എം എല്‍ എ മാര്‍ തന്നെ ഇതേ കമ്പനിയെ നിയോഗിക്കണമെന്ന് കത്ത് നല്‍കിയിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാലയിട്ട് സ്വീകരിക്കുക അല്ല സര്‍ക്കാര്‍ നയം. ഒന്നാം നില ഗുണമേന്മാ പരിശോധനയും രണ്ടാം നില ഗുണമേന്മാ പരിശോധനയും തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. പാലാരിവട്ടം പാലവുമായി കുളിമാട് പാലത്തെ ബന്ധിപ്പിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും വിനോദസഞ്ചാര കേന്ദ്രത്തിലെ സ്ത്രീ സുരക്ഷയ്ക്കായി യുവാക്കളെ വച്ച് പുതിയ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രത്യേക പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുകളെ ബീച്ചുകള്‍ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here