ഷാജ് കിരണിന് ഇ ഡി നോട്ടീസ്

ജയ്ഹിന്ദ് ചാനല്‍ മുന്‍ലേഖകന്‍ ഷാജ് കിരണിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. നാളെ രാവിലെ 11 ന് ഇ ഡി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഷാജ് കിരണിന് നോട്ടീസ് ലഭിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

ഷാജ് കിരണിന്റെ കൊട്ടാരക്കരയിലെ വീട്ടിലെത്തി നോട്ടീസ് കൈമാറുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ എന്നാണ് സൂചന. പുറത്തുന്നയിച്ച ആരോപണങ്ങള്‍ സ്വപ്ന ഇ ഡി ക്ക് നല്‍കിയ മൊഴിയിലും ആവര്‍ത്തിച്ചിരുന്നു. സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന മൊഴികള്‍ ഷാജ്കിരണില്‍ നിന്നും ശേഖരിക്കുകയാണ് ഇ ഡി യുടെ ലക്ഷൃം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News