‘ഷെയിം ഷെയിം’ വിളികളുമായി ഭരണപക്ഷം, മുഖ്യമന്ത്രിയുടെ മറുപടി തലതാഴ്ത്തിയിരുന്ന് കേട്ട് പ്രതിപക്ഷ നിര|Pinarayi Vijayan

(Rahul Gandhi Office)രാഹുല്‍ ഗാന്ധിയുടെ ഓഫീസ് മുറിയിലെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട് നിയമസഭയില്‍. SFI പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് നീക്കിയ ശേഷവും ഗാന്ധി ചിത്രം ചുമരില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും, ചിത്രങ്ങളും തെളിവ് ആയി ഉദ്ധരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍. പ്രതിപക്ഷത്തിന് നേരെ ഷെയിം ഷെയിം വിളികളുമായി ഭരണപക്ഷം, മുഖ്യമന്ത്രിയുടെ മറുപടി തല താഴ്ത്തിയിരുന്ന് കേട്ട് പ്രതിപക്ഷ നിര.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം താഴെയിട്ട സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ വാദഗതി പൊളിച്ച് പൊലീസ് റിപ്പോര്‍ട്ട് നിയമസഭയില്‍, SFI പ്രവര്‍ത്തകര്‍ അല്ല ഗാന്ധി ചിത്രം താഴെയിട്ടതെന്ന് പൊലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍. 3.54 ന് SFI പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്ത് നീക്കി, പൊലീസ് ഫോട്ടോഗ്രാഫര്‍ 4.4 ന് ഓഫീസ് മുറിയുടെ ചിത്രം പകര്‍ത്തിയപ്പോള്‍ ഗാന്ധി ഫോട്ടോ യഥാസ്ഥാനത്ത് ഉണ്ടായിരുന്നു, എന്നാല്‍ SFI പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ മുറിയില്‍ പ്രവേശിച്ചു. വൈകുന്നേരം 4.29 ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോള്‍ എം.പി.യുടെ ഓഫീസ് ചുമരില്‍ ഇരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ വീണ് ചില്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു . ഇക്കാര്യം പൊലീസ് ഫോട്ടോഗ്രാഫര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല മാതൃഭൂമി ഉള്‍പ്പെടെയുള്ള മലയാളം ചാനലുകള്‍ ഇതേ സമയത്ത് ടെലികാസ്റ്റ് ചെയ്ത ന്യൂസിലും ഗാന്ധി ചിത്രം യഥാസ്ഥലത്ത് ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗാന്ധി ചിത്രം നശിപ്പിച്ചവര്‍ക്കെതിരെ കേസ് എടുത്തതായി മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് SFI അല്ല എന്ന് മലയാള മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ഉദ്ധരിച്ച് ആയിരുന്നു വി. ജോയി സബ്മിഷന്‍ ഉന്നയിച്ചത്. ഇതിന് മറുപടി ആയിട്ടാണ് പ്രതിപക്ഷത്തിന്റെ പച്ചക്കള്ളത്തെ മുഖ്യമന്ത്രി തുറന്ന് കാണിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here