കൊച്ചി നഗരത്തില്‍ മരത്തിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ്

കണയന്നൂര്‍ താലൂക്ക് ഓഫീസിനുമുന്നിലെ തണല്‍മരത്തില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരാണ് ഞായര്‍ വൈകിട്ട് ആറിന് മരത്തിന്റെ മുകള്‍ച്ചില്ലയില്‍ പെരുമ്പാമ്പിനെ കണ്ടത്.

വൈകീട്ട് ആറുമണിക്ക് അണ്ണാനും കിളികളും ചിലയ്ക്കുന്നത് കേട്ടാണ് ജീവനക്കാര്‍ മരത്തിനു മുകളിലേക്ക് നോക്കിയത്. അപ്പോഴാണ് പെരുമ്പാമ്പ് മരത്തിന്റെ കൊമ്പില്‍ ഇരിക്കുന്നത് കണ്ടത്. ക്ലബ് റോഡ് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടാനുള്ള സംവിധാനങ്ങള്‍ ഒരുക്കി. ആളുകള്‍ ഒഴിഞ്ഞുപോയതോടെ പാമ്പ് മെല്ലെ പത്ത് അടിയോളം താഴെക്ക് ഇഴഞ്ഞിറങ്ങി. എന്നാല്‍ റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതിനാല്‍ കൂടുതല്‍ താഴോട്ട് ഇറങ്ങാന്‍ പിന്നെയും മടിച്ചു.

പാമ്പുപിടിത്തത്തില്‍ വിദഗ്ധനായ ചേരിക്കല്‍ പ്രിന്‍സിന്റെ നേതൃത്വത്തില്‍ രാത്രി ഒന്‍പതുമണിയോടെ തോട്ടിയും വളയവും ഉപയോഗിച്ച് പാമ്പിനെ ചാക്കിലാക്കി. രാത്രിതന്നെ മംഗളവനത്തിലുള്ള വനംവകുപ്പിന് കൈമാറി. കുട്ടമ്പുഴ വനത്തില്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News