Maharashtra:മഹാരാഷ്ട്രയില്‍ വിശ്വാസം തെളിയിച്ച് ഷിന്‍ഡെ; 164 വോട്ട് നേടി ജയം

(Maharashta)മഹാരാഷ്ട്ര നിയമസഭയില്‍ (Eknath Shinde)ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ വിജയം. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎല്‍എയെ കൂടി ഷിന്‍ഡെ പക്ഷത്തേക്ക് മറുക്കണ്ടം ചാടി. ഷിന്‍ഡെ സര്‍ക്കാരിനെ അനുകൂലിച്ച് 164 എംഎല്‍എമാരാണ് വോട്ട് ചെയ്തത്. 99 എംഎല്‍എമാര്‍ അവിശ്വാസം രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിനേക്കാള്‍ എട്ടു വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട് പ്രതിപക്ഷത്തിന്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ 144 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

സന്തോഷ് ബംഗാര്‍ ആണ് ഇന്ന് ഷിന്‍ഡെ പക്ഷത്തിനൊപ്പം ചേര്‍ന്ന ശിവസേന എംഎല്‍എ. ഇന്ന് രാവിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്കെത്തിയത്. മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പി.ഡബ്ല്യു.പി.ഐ എംഎല്‍എ ശ്യാംസുന്ദര്‍ ഷിന്ദേയും എന്‍ഡിഎ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിച്ച കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ രാഹുല്‍ നര്‍വേക്കര്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News