യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ; സൂരജ് പാലാക്കാരന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ക്രൈം വാരികാ എഡിറ്റര്‍ നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലക്കാരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാള്‍ പരിഗണിക്കാന്‍ മാറ്റി. പരാതിക്കാരിയെ സ്വമേധയാ കക്ഷി ചേര്‍ത്ത കോടതി, എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരിക്ക് നിര്‍ദ്ദേശം നല്‍കി.

ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാറിനെതിരെ പരാതി നല്‍കിയ അടിമാലി സ്വദേശിനിയായ യുവതിയെ അപമാനിക്കുന്ന വാര്‍ത്ത തന്റെ യൂ ട്യൂബ് ചാനലിലൂടെ സൂരജ് പാലാക്കാരന്‍ സംപ്രേഷണം ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തതിനെ തുടര്‍ന്നാണ് യൂട്യൂബര്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here