Silverline:സില്‍വര്‍ലൈന്‍ നടപ്പിലാക്കണം;കേന്ദ്രസര്‍ക്കാറിന് ഗവര്‍ണറുടെ കത്ത്

(Silverline)സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കേന്ദ്ര റയില്‍വേ മന്ത്രിക്ക് കത്തയച്ചത്. 2021 ഓഗസ്റ്റ് 16ന് അയച്ച കത്താണ് ഇപ്പോള്‍ പുറത്ത് വന്നത്.

നാടിന്റെ വികസനത്തിന് സില്‍വര്‍ ലൈന്‍ പദ്ധതി അനിവാര്യമാണെന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ നിലപാട് ശരിയാണ് എന്ന് തെളിയിക്കുന്നതാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. സില്‍വര്‍ ലൈന്‍ സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കായി പിണറായി വിജയന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഡിപിആറിന് തത്വത്തില്‍ കേന്ദ്ര റെയില്‍ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. 2020 ജൂണ്‍ പതിനെഴിനാണ് ഡിപിആര്‍ സമര്‍പ്പിച്ചത്. പദ്ധതിയുടെ അനുമതിക്കായി മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെയും കണ്ടു. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്ര റെയില്‍ മന്ത്രിയായ അശ്വിനി വൈഷ്ണവിന് ഗവര്‍ണര്‍ കത്തയച്ചത്. പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണം എന്നതാണ് ആവശ്യം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇനിയും കത്തയക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.വികസന പദ്ധതികള്‍ക്കൊപ്പമാണ് താന്‍ എന്ന ശക്തമായ നിലപാട് കൂടിയാണ് ഗവര്‍ണറുടെ കത്തിലൂടെയും നിലപാടിലൂടെയും വ്യക്തമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News