Arrest:ഗര്‍ഭിണിയാണെന്ന് നുണ പറഞ്ഞ് ഷമീന; നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റില്‍

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതി പിടിയിലായി. പാലക്കാട് കൊടുവായൂര്‍ സ്വദേശി ഷമീനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊളളാച്ചിയില്‍ നിന്നും നാല് ദിവസം പ്രായമായ കുഞ്ഞിനെയാണ് ഇവര്‍ തട്ടിക്കൊണ്ട് പോയത്. ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയാണെന്ന് നുണ പറയുകയും ഇ ഷമീന കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നത്.

താന്‍ ഏപ്രില്‍ 22ന് പ്രസവിച്ചുവെന്നാണ് ഷമീന പറഞ്ഞത്. കുട്ടി ഐസിയുവിലാണെന്ന് ഭര്‍തൃവീട്ടുകാരെ വിശ്വസിപ്പിക്കുകയും ചെയ്തു. ഭര്‍ത്താവ് മണികണ്ഠനും കുട്ടിയെ കണ്ടിട്ടില്ലായിരുന്നു. ഇന്നലെ രാവിലെയാണ് പൊള്ളാച്ചി സ്വദേശികളുടെ കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ട് വന്നത്. ആശുപത്രിയില്‍ നിന്നുള്ള സിസിറ്റിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന് സഹായകരമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News