കോണ്‍ഗ്രസുകാര്‍ ഗോഡ്‌സേയുടെ അനുയായികള്‍;ഗാന്ധി ചിത്രം നിലത്തിട്ടത് കോണ്‍ഗ്രസ്സുകാര്‍ തന്നെ:പി എസ് സുപാല്‍|PS Supal

എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തിന് ശേഷം അതിനെ അപലപിക്കുവാന്‍ കോണ്‍ഗ്രസ് തയാറായോയെന്ന ചോദ്യവുമായി പി എസ് സുപാല്‍ എം എല്‍ എ. എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറായില്ലെന്നും പി എസ് സുപാല്‍ എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം നടന്നപ്പോള്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിണറായി വിജയന്‍,കാനം രാജേന്ദ്രന്‍ തുടങ്ങി എല്ലാ ഇടത് നേതാക്കളും സംഭവത്തെ അപലപിച്ചു. ഏറ്റവും ആര്‍ജവമുള്ള നിലപാടാണ് അന്ന് ഇടതുപക്ഷം സ്വീകരിച്ചത്. വയനാട് സംഭവത്തിന് ശേഷം കേരളത്തിലുടനീളം കോണ്‍ഗ്രസ് അക്രമം അഴിച്ചുവിട്ടു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം താഴെയിട്ടത് കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ്.കോണ്‍ഗ്രസുകാര്‍ ഗോഡ്‌സേയുടെ അനുയായികളായി മാറുകയാണ്. ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരം?പി എസ് സുപാല്‍ ചോദിച്ചു.

ബിജെപിക്കെതിരെ സംസാരിക്കാന്‍ കോണ്‍ഗ്രസിന് നാവില്ലെന്നും പി എസ് സുപാല്‍ പരിഹസിച്ചു. ബിജെപിയുടെ സഹായത്തോടെ കോണ്‍ഗ്രസ് ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കുകയാണെന്നും എന്നാല്‍ ഇത് നടക്കാന്‍ പോകുന്നില്ലെന്നും പി എസ് സുപാല്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here