AKG സെന്റർ ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസ് തയ്യാറാകാത്തത് ആശ്ചര്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എ കെ ജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റാണെന്ന് CPIM വ്യക്തമാക്കി. ഇതാണ് CPIM സമീപനം എന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റാണെന്ന് രഹസ്യമായല്ല സർക്കാർ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറുപടി പ്രസംഗത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷ നേതാവിന് കൃത്യമായ മറുപടിയും നല്‍കി മുഖ്യമന്ത്രി.സുധാകരൻ ആരെന്ന് എന്നെ പഠിപ്പിക്കാൻ നിൽക്കരുത് കേട്ടോ ?
പണ്ട് ജയരാജൻ്റെ ജീവനെടുക്കാൻ ശ്രമം നടന്നു.എന്ന് വെച്ച് ഇപ്പോഴും അതേ നില തുടരുന്നത് ശരിയാണോ ? രാഷ്ട്രീയ പാർട്ടി ഓഫീസ് തകർക്കുക എന്ന നിലപാട് ഞങ്ങൾക്കില്ല. നടന്നത് ആസൂത്രിതമായ ആക്രമണമാണ്.
പൊലീസിൻ്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. അവിടെ ഉണ്ടായിരുന്ന പൊലീസുകാർക്ക് വീഴ്ച്ച പറ്റിയോ എന്ന് പിന്നാലെ പരിശോധിക്കാം.ആരെയെങ്കിലും പിടിക്കുക എന്നതല്ല, കൃത്യമായി കുറ്റവാളിയെ പിടിക്കുക എന്നതാണ് ലക്ഷ്യം.
പ്രതിയെ പിടികൂടുക തന്നെ ചെയ്യും. പ്രതിയെ പിടികൂടും സംശയം വേണ്ടമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബോംബിൻ്റെ രീതികളെപ്പറ്റി എന്നോട് അല്ല ,നിങ്ങളുടെ നേതാവിനോട് ചോദിച്ചാൽ മതി.
SDPI യുമായി കൂടിക്കാഴ്ച്ച എന്ന വാർത്തക്ക് പിന്നിൽ ഗൂഢലക്ഷ്യമാണ്. AKG സെന്‍ററിൽ ആർക്കും വരാം. പക്ഷെ ഇതു പോലുള്ള ആളുകൾക്ക് വരാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.