കൈരളിയാണെങ്കില്‍ സംസാരിക്കേണ്ടന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും കൈരളിയെ എന്തിനാണ് കോണ്‍ഗ്രസ് പേടിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ. നിയമസഭയിലായിരുന്നു എം എല്‍ എയുടെ പ്രതികരണം. ഇത്തരത്തില്‍ ആണോ വി ഡി സതീശനും കെ സുധാകരനും കൈരളിയോടും ദേശാഭിമാനിയോടും പെരുമാറേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
എകെജി സെന്റര്‍ പാവങ്ങളുടെ ആശ്രയകേന്ദ്രമാണെന്നും കടകംപള്ളി സുരേന്ദ്രന്‍(Kadakampally Surendran) എം എല്‍ എ പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ് എഫ് ഐ പ്രതിഷേധത്തിന് ശേഷവും ചുവരില്‍ ഗാന്ധി ചിത്രമുണ്ടായിരുന്നു.ഇത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ സഭയില്‍ ഉയര്‍ത്തിക്കാട്ടി.
ഗാന്ധിയുടെ ചിത്രത്തെ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസ്സുകാര്‍ കേരളത്തില്‍ കലാപാഹ്വാനം നല്‍കി. ഇതിലൂടെ കേരളത്തിലുടനീളം അക്രമത്തിന് കോണ്‍ഗ്രസ് കോപ്പുകൂട്ടി. അതിന്റെ ഭാഗമാണ് എകെജി സെന്റിന് നേരെയുള്ള ആക്രമണം.
ഗാന്ധി ചിത്രം ചുവരില്‍ വീണതിനെ സംബന്ധിച്ച് കൈരളിയുടെയും ദേശാഭിമാനിയുടെയും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ ഇറക്കിവിടും എന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. ധീരജിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
കൊലപാതകികളെ എന്റെ കുട്ടികളെന്നാണ് കോപിസിസി അധ്യക്ഷന്‍ വിശേഷിപ്പിച്ചത്. ഇതിനെയും കടകംപള്ളി ചോദ്യം ചെയ്തു. ഇടതുപക്ഷം പതിനായിരക്കണക്കിന് ആളുകളെ അണിനിരത്തിയാണ് സമരങ്ങള്‍ ചെയ്യുന്നത്. സെമി കേഡര്‍ എന്നാല്‍ ഗുണ്ടായിസമല്ലെന്ന് കെ സുധാകരന്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.