‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന സിനിമ കണ്ടിറങ്ങി വികാരഭരിതനായി ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ പല ചോദ്യങ്ങൾക്കുമുള്ള കൃത്യമായ മറുപടിയാണ് എന്നാണ് നമ്പി നാരായണൻ പ്രതികരിച്ചത് . തിരുവനന്തപുരം ഏരിസ് പ്ലക്സ് തിയേറ്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മഭൂഷൺ നൽകി ആദരിക്കും മുൻപ് തനിക്ക് രാജ്യദ്രോഹി പദവി ആയിരുന്നു എന്നും വിവാദം ഉണ്ടാക്കിയ ആ കേസ് മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ എന്നും നമ്പി നാരായണൻ പറഞ്ഞു . കൂട്ടത്തിൽ
രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ആർക്കും അറിയില്ല, അതാണ് ചിത്രം വരച്ചു കാട്ടുന്നതെന്നും നമ്പി നാരായണൻ വ്യക്തമാക്കി.
നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രമല്ല ഈ സിനിമ, രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ കുറിച്ചും കൂടിയാണ് ഇതെന്ന് ആർ . മാധവന്‍ സിനിമയെപ്പറ്റി പറയുകയുണ്ടായി .നമ്പി നാരായണന്റെ 20 വർഷത്തെ ത്യാഗം, ജീവിതം, സംഭാവനകൾ എല്ലാം സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചെന്നും ആരായിരുന്നു നമ്പി നാരായണൻ എന്ന് പറയാനാണ് സിനിമയിലൂടെ ശ്രമിച്ചതെന്നും സിനിമയുടെ സഹസംവിധായകനായ ജി പ്രേജേഷ് സെൻ പറഞ്ഞു. ചിത്രത്തിന് മികച്ച ഓപ്പണിങ് ആണ് നേടാൻ കഴിഞ്ഞത്. കണ്ടിരിക്കേണ്ട സിനിമയാണിത്. ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട കഥയാണ് നമ്പി നാരായണന്റേത് എന്നാണ് പ്രേക്ഷക പ്രതികരണം.
Get real time update about this post categories directly on your device, subscribe now.