കണ്ണൂരില്‍ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ ചെറുപുഴ തിരുമേനിയിൽ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. തിരുമേനി ഗോക്കടവിൽ മൂന്ന് വീട്ടിൽ തമ്പായിയാണ് മരിച്ചത്.പോലീസും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പ്രാപ്പൊയിൽ ചെക്ക്ഡാമിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച വൈകുന്നേരമാണ് തമ്പായിയെ കാണാതായത്.പച്ചമരുന്ന് ശേഖരിക്കാൻ പോയ തമ്പായി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു.തിരുമേനി തോട്ടിൽ ഗോക്കടവു ഭാഗത്തെ കുളിക്കടവിൽ ചെരുപ്പു കണ്ടെത്തിയതിനെ തുടർന്നാണ്  ഒഴുക്കിൽ പെട്ടിട്ടുണ്ടാകാം എന്ന സംശയത്തിൽ പോലീസും ഫയർഫോഴ്സും തിരച്ചിൽ തുടങ്ങിയത്.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ പ്രാപ്പൊയിൽ അമ്പലത്തിന് സമീപംആണ് മൃതദേഹം കണ്ടെത്തിയത്.ചെറുപുഴ പൊലീസ് ഇൻക്വാറ്റ് നടത്തി. രണ്ട് ദിവസമായി കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്.

തോടുകളിലും പുഴകളിടും കുത്തൊഴുക്കും ജല നിരപ്പും ഉയർന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News