അടിമുടി മാറ്റവുമായി വാട്‌സ്ആപ്പ് : ഡിലീറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം

പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. പഴയ ഫീച്ചറുകൾക്ക് പുറമെ പുതിയ ചില പരീക്ഷണങ്ങൾ കൂടി ആപ്പിൽ കൊണ്ടുവന്നിരിക്കുകയാണ് വാട്സാപ്പ് . സുരക്ഷ കൂടി കണക്കിലെടുത്ത് സൗകര്യപ്രദമായ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പരീക്ഷിച്ച്‌ വരുന്നത് .

അബദ്ധത്തില്‍ അയച്ച മെസേജുകള്‍ നീക്കം ചെയ്യാനുള്ള ഫീച്ചർ ഈ അടുത്താണ് വാട്‌സ്ആപ്പ് പരീക്ഷിച്ചത് .ഇങ്ങനെ അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യാൻ കൂടുതല്‍ സമയം നല്‍കുന്നതാണ് പുതിയ ഫീച്ചറുകളെന്നാണ് റിപ്പോര്‍ട്ട്.

‘ഡിലീറ്റ് ഫോര്‍ ഓള്‍’ ഫീച്ചര്‍ നിലവില്‍ ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കന്റുമാണ് . ഇതിന്റെ സമയപരിധി രണ്ട് ദിവസമാക്കിയുള്ള ഫീച്ചറാണ് പുതിയത് എന്നാണ് റിപ്പോർട്ട് . ഈ ഫീച്ചര്‍ പ്രകാരം ടെക്സ്റ്റ് സന്ദേശങ്ങള്‍ക്ക് മാത്രമല്ല, ഫോട്ടോകളും വീഡിയോകളും പോലുള്ള മീഡിയ ഫയലുകള്‍ അണ്‍സെന്‍ഡ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് കഴിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News