ആദ്യം ഉദ്ധവ് താക്കറേയ്ക്ക് വേണ്ടി പൊട്ടിക്കരച്ചില്‍; ഒറ്റ രാത്രികൊണ്ട് ആ ശിവസേന എംഎല്‍എയും മറുകണ്ടം ചാടി

ഉദ്ധവ് താക്കറേയ്ക്ക് വേണ്ടി ജനങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ ശിവസേന എംഎല്‍എയും മറുകണ്ടം ചാടി. സന്തോഷ് ബംഗാര്‍ എംഎല്‍എയാണ് താക്കറേ പക്ഷത്തെ ഞെട്ടിച്ചുകൊണ്ട് ഏക്നാഥ് ഷിന്‍ഡേയ്ക്കൊപ്പം ചേര്‍ന്നത്. വിശ്വാസ വോട്ടെടുപ്പിന് എത്തുമ്പോഴാണ് ബംഗാര്‍ ഷിന്‍ഡേയ്ക്കൊപ്പം ചേര്‍ന്നകാര്യം മറ്റ് എംഎല്‍എമാര്‍വരെ അറിഞ്ഞത്.

ഒറ്റരാത്രി കൊണ്ടാണ് സന്തോഷ് ബംഗാര്‍ മറുകണ്ടം ചാടിയത്. സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്ന ഇന്നലെ വരെ ഉദ്ധവ് താക്കറെയ്ക്കൊപ്പമുണ്ടായിരുന്നു ഇയാള്‍. ഇന്നലെ രാത്രി വൈകിയാണ് ബംഗാര്‍ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിലേക്ക് എത്തിയത്. വിശ്വാസ വോട്ടെടുപ്പില്‍ സന്തോഷ് ബംഗാര്‍ അടക്കമുള്ളവരുടെ വോട്ടുകളോടെ ഷിന്ദേ അനായാസം ജയിച്ചു.

ജൂണ്‍ 24-ന് തന്റെ മണ്ഡലത്തില്‍ നടന്ന പരിപാടിയിലാണ് സന്തോഷ് ബംഗാര്‍ ഉദ്ധവിനായി കരഞ്ഞത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജില്‍ ആ വീഡിയോ ഇപ്പോഴുമുണ്ട്. നിങ്ങള്‍ ഉദ്ധവിനോട് വഞ്ചനയാണ് കാണിക്കുന്നതെന്നും ഏക്നാഥ് ഷിന്ദേയോട് ബംഗാര്‍ മടങ്ങിവരാന്‍ അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാം.

കരഞ്ഞപ്പോള്‍ അരികിലുണ്ടായിരുന്ന ഒരു അനുയായി തൂവാല കൊണ്ട് തുടച്ച് നല്‍കുന്നുമുണ്ട്. ഉദ്ധവ് ജീ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് ഇയാള്‍ പറയുമ്പോള്‍ അണികളില്‍ കരഘോഷവും മുദ്രാവാക്യം മുഴക്കുന്നതും കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News