ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുത്ത് എയര്‍ഇന്ത്യയുടെ ഇന്റര്‍വ്യൂവിന് പോയി; പിന്നീട് ഇന്‍ഡിഗോ എയര്‍ലൈന് കിട്ടിയത് എട്ടിന്റെ പണി

ജീവനക്കാരില്‍ ഭൂരിഭാഗവും എയര്‍ ഇന്ത്യയുടെ (Air india) ഇന്റര്‍വ്യൂവിന് പോകാന്‍ വേണ്ടി അവധിയെടുത്തതോടെ രാജ്യത്തെ ഇന്‍ഡിഗോ ( Indigo Ariline )എയര്‍ലൈന്‍സിന്റെ പകുതിയിലധികം സര്‍വീസുകളും വൈകി. സിക്ക് ലീവ് എടുത്താണ് മിക്ക ജീവനക്കാരും എയര്‍ ഇന്ത്യയുടെ അഭിമുഖത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ കുറച്ച് കാലമായി ഇന്‍ഡിഗോയില്‍ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജീവനക്കാരില്‍ ഭൂരിഭാഗവും എയര്‍ ഇന്ത്യയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി പോയത്. ഇന്നലെ 45 ശതമാനം സര്‍വീസുകള്‍ മാത്രമാണ് കൃത്യസയത്ത് ഓപ്പറേറ്റ് ചെയ്യാന്‍ സാധിച്ചത് എന്നാണ് കേന്ദ്ര വ്യോമമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡി.ജി.സി.എ. ജീവനക്കാരുടെ അവധി ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതുവരെ ഇന്‍ഡിഗോയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണം ഉണ്ടായിട്ടില്ല. ട്വിറ്ററില്‍ നിരവധി പേര്‍ ഇന്‍ഡിഗോയ്ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററില്‍ ആളുകളുടെ പരാതിയ്ക്ക് ഇന്‍ഡിഗോ അധികൃതര്‍ മറുപടിയും നല്‍കുന്നുണ്ട്.

എയര്‍ ഇന്ത്യയുടെ അഭിമുഖത്തില്‍ പങ്കെടുത്തവരില്‍ നല്ലൊരു പങ്കും ഇന്‍ഡിഗോ ജീവനക്കാരായിരുന്നു എന്നും പിടിഐയും റിപ്പോര്‍ട് ചെയ്യുന്നു. കഴിഞ്ഞ ശനിയാഴ്ച എയര്‍ ഇന്‍ഡിഗോയുടെ രണ്ടാമത്തെ അഭിമുഖമാണ് നടന്നത്. ആഭ്യന്തര സര്‍വീസുകള്‍ ഇത്രയധികം വൈകിയതിന് കാരണം തേടി ഇന്‍ഡിഗോയുടെ വിശദീകരണം ചോദിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News