ADVERTISEMENT
തിരുവനന്തപുരം നഗരസഭയിൽ ഉദ്യോഗസ്ഥ വീഴ്ച. നഗരസഭ സ്വമേധയ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അനധികൃതമായ് കെട്ടിട നമ്പർ നൽകിയ സംഭവത്തിൽ നഗര സഭയിലെ ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ ജോലിയിൽ നിന്നും മാറ്റി നിർത്തി.
നഗരസഭയിലെ അഴിമതികൾ തടയുന്നതിന്റെ മുന്നോടിയായി നടത്തിയ ആഭ്യന്തര പരിശോധനകളിൽ ഒരാളുടെ പേരിൽ അനധികൃതമായ് നൽകിയ രണ്ട് കെട്ടിട നമ്പറുകൾ കണ്ടെത്തി. സജ്ഞയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നഗരസഭയിലെ കമ്പ്യൂട്ടറിൽ നിന്ന് തന്നെയാണ് നമ്പർ നൽകിയതെന്ന് വ്യക്തമായിട്ടുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
കേശവദാസപുരം സ്വദേശി അജയ്ഘോഷ് എന്നയാളുടെ പേരിലാണ് അനധികൃതമായ് നമ്പർ ലഭിച്ച രണ്ട് കോമേഷ്യൽ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. മേയറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.