അന്യ ജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കി എംഎല്‍എ. ദുരഭിമാനക്കൊല നടത്താന്‍ 20 ലക്ഷം രൂപ നല്‍കിയത് ബിഹാര്‍ മുന്‍ എംഎല്‍എ സുരേന്ദ്ര ശര്‍മയാണ്. മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ ബിഹാര്‍ മുന്‍ എംഎല്‍എ അറസ്റ്റ് ചെയ്തു.
വധശ്രമത്തെ തുടര്‍ന്ന് മകള്‍ നല്കിയ പരാതിയിലാണ് മുന്‍ എംഎല്‍എ സുരേന്ദ്ര ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ ഒന്നിന് അര്‍ധരാത്രിയോടെയാണ് യുവതിക്ക് നേരെ വധശ്രമം നടന്നത്. ക്വട്ടേഷന്‍ സംഘത്തിന്റെ തലവനായ ഛോട്ടേ സര്‍ക്കാര്‍ എന്ന അഭിഷേകിനെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്ന് നാടന്‍ തോക്കുകള്‍, നിരവധി വെടിയുണ്ടകള്‍, നമ്പര്‍ പ്ലേറ്റില്ലാത്ത മോട്ടോര്‍ സൈക്കിള്‍ എന്നിവ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സരണ്‍ ജില്ലയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു സുരേന്ദ്ര ശര്‍മ. ഏര്‍പ്പാടാക്കിയ അക്രമികളുടെ സംഘം അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നു.
ഇതോടെയാണ് മുന്‍ എംഎല്‍എയെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്കുനേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയും ഉന്നം തെറ്റിയതോടെ അക്രമികള്‍ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടെന്നു യുവതിയുടെ പരാതിയില്‍ പറയുന്നു.
പടിയില്‍ തെന്നി വീണു; കഴുത്തില്‍ താലി തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം
കോണിപ്പടിയില്‍ നിന്നും കാല് തെന്നി വീണ യുവതിയുടെ കഴുത്തില്‍ താലി കുത്തിക്കയറി ദാരുണാന്ത്യം. വീഴ്ചയ്ക്കിടെ താലിമാല കഴുത്തില്‍ തുളച്ചു കയറിയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ഡല്‍ഹിയിലെ ഗാന്ധി നഗര്‍ ഏരിയയിലാണ് സംഭവം.
സംഭവം നടക്കുമ്പോള്‍ നാലു വയസുകാരനായ മകന് ഇവരോടൊപ്പം ഉണ്ടായിരുന്നു. മകന് ബഹളം വച്ചതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ താമസിക്കുന്ന മറ്റുള്ളവര്‍ ഓടിയെത്തുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുണി ഉണക്കാനായി ടെറസിലേക്ക് പോയ 22കാരിയായ രാധാദേവി തിരികെ വരുന്നതിനിടയിലാണ് കാല് തെന്നി വീണത്.
മരണത്തില്‍ ഇതുവരെയും ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. തയ്യല്‍ക്കാരനായ ഭര്‍ത്താവ് അനില്‍ പാസ്വാന് സംഭവം നടക്കുമ്പോള്‍ ജോലി സ്ഥലത്തായിരുന്നു. വീഴ്ചയ്ക്കിടെ മാലയിലെ കൂര്‍ത്ത ലോക്കറ്റ് കഴുത്തില്‍ കുത്തിക്കയറിയതാകാമെന്ന് പൊലീസ് പറയുന്നത്.
8 വയസ്സുകാരനെ 13കാരന് കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; നാടിനെ നടുക്കിയ കൊലപാതകത്തിന്റെ കാരണം ഞെട്ടിപ്പിക്കുന്നത്
എട്ടുവയസ്സുകാരനെ 13കാരന് കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. ദില്ലിയിലെ രോഹിണിയിലാണ് സംഭവം. 13 വയസ്സുകാരന് കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
കല്ല് കൊണ്ട് ഇടിച്ചാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയതെന്ന് 13 വയസ്സുകാരന് മൊഴി നല്കി. ഇരുവരും തമ്മില്‍ നടന്ന അടിപിടിയാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കാട്ടില്‍ കൂട്ടിക്കൊണ്ടുപോയി കല്ല് കൊണ്ട് ഇടിച്ചാണ് കൊന്നതെന്ന് കൗമാരക്കാരന് കുറ്റസമ്മത മൊഴി നല്കി.
മരിച്ചു എന്ന് ഉറപ്പായതോടെ 13കാരന് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ അടിപിടി കൂടിയിരുന്നു. അമ്മയുടെ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 13 വയസ്സുകാരനെതിരെ പൊലീസ് കേസെടുത്തു.
പണം നഷ്ടപ്പെട്ട സംഭവത്തില്‍ എട്ടുവയസ്സുകാരന് കൂട്ടുകാരനെയാണ് കുറ്റപ്പെടുത്തിയത്. ഇത് പരസ്പരമുള്ള അടിപിടിയില്‍ കലാശിക്കുകയും എട്ടുവയസ്സുകാരനെ കൊന്ന് പ്രതികാരം തീര്‍ക്കാന്‍ 13 വയസ്സുകാരനെ പ്രേരിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 13 വയസ്സുകാരനെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചമുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടക്കത്തില്‍ കുട്ടിയെ കണ്ടെത്താന്‍ പൊലീസിന് കഴിയില്ല. തുടര്‍ന്ന് കൂട്ടുകാരനായ 13 വയസ്സുകാരനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here