ബിഹാറിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അധ്യാപകൻ. പാട്നയിലെ ധനരുവ ബ്ലോക്കിലെ ഒരു കോച്ചിങ് സെന്ററിലാണ് സംഭവം. വെറും 5 വയസ്സുള്ള കുട്ടിയെയാണ് അധ്യാപകന്‍ മർദ്ദിച്ചത് . ക്രൂര മർദ്ദനത്തിനാണ് വിദ്യാർത്ഥി ഇരയായത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ .മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വൻ ജനരോഷമാണ് ഇപ്പോൾ ഉയരുന്നത് .
മർദ്ദനത്തിന് ഇരയായ വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൃശ്യങ്ങളിൽ കുട്ടി നിലവിളിക്കുന്നത് കേൾക്കുന്നതിനോടൊപ്പം അടിച്ചതിന് പിന്നാലെ വടി രണ്ടായി ഒടിയുന്നതും വ്യക്തമായി കാണാം. വടി ഒടിഞ്ഞതോടെ അധ്യാപകൻ ക്രൂരമായി കൈ കൊണ്ട് കുട്ടിയെ അടിക്കുകയും ഇടിക്കുകയും തല മുടി പിടിച്ച് വലിക്കുകയും ചെയ്യുന്നുണ്ട്.
കുട്ടി കരയുകയും അടിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തിട്ടും ഒട്ടും ഗൗനിക്കാതെ അധ്യാപകൻ വീണ്ടും ക്രൂരമായി മർദ്ദിക്കുകയാണ് ചെയ്തത് . ഛോട്ടു എന്ന അധ്യാപകനാണ് കുട്ടിയെ മർദിച്ചത്. ഛോട്ടുവിന് ബിപി കൂടുതലായതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് കോച്ചിങ് സെന്റർ ഉടമ പറഞ്ഞ മറുപടി .ഈ അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.