ഹോട്ടലുകളില്‍ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്രം

ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.

സർവിസ് ചാർജ് ഈടാക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററന്‍റുകൾക്കും എതിരെ ദേശീയ ഉപഭോക്തൃ ഹെൽപ് ലൈനായ 1915ൽ പരാതി നൽകാമെന്നും അതോറിറ്റി ഉത്തരവിൽ വ്യക്തമാക്കി . കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഹോട്ടൽ ഭക്ഷണത്തിനൊപ്പം സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിനാണ് വിലക്ക്.  മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദേശത്തിലുണ്ട്. ഭക്ഷണത്തിനൊപ്പം ബില്ലിൽ ചേർത്ത് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടൽ ഉടമകൾ വ്യക്തമാക്കണം. അവരോട് സർവീസ് ചാർജ് ആവശ്യപ്പെടാനോ സ്വമേധയാ ചാർജ് വർധിപ്പിക്കാനോ പാടില്ലെന്നും കേന്ദ്ര സർക്കാർ നിർദേശത്തിൽ അറിയിച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിൽ സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ ഉപഭോക്തകൾക്ക് പരാതിപ്പെടാനുള്ള സൗകര്യവും ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News