ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു സുഹൃദ് ബന്ദത്തിന്റെ കഥ പറയുന്ന വീഡിയോയാണ്. വിഹായസ് എന്ന വിദ്യാര്‍ഥിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. താന്‍ എന്നും കോളേജില്‍ പോകുന്ന വഴി കാണുന്ന ഭിന്നശേഷിക്കാരനായ കുട്ടിയുടെ ഒപ്പമായിരുന്നു വിഹായസ് പിറന്നാള്‍ ആഘോഷിച്ചത്.
സംഭവം ഇങ്ങനെ:
ചിണ്ടു എന്നു വിളിക്കുന്ന പവന്‍. വിഹായസും സുഹൃത്ത് മൃദുലയും കോളേജില്‍ പോകുന്ന വഴി വീടിന്റെ ബാല്‍ക്കണയില്‍ ഇരുന്ന് ചിണ്ടു എന്നും അവരെ നോക്കി ചിരിക്കുകയും കൈ വീശികാണിക്കുകയും ചെയ്യും. ഇവരും തിരിച്ച് ചിണ്ടുവിനെയും നോക്കും. അങ്ങനെയിരിക്കെയാണ് തന്റെ പിറന്നാള്‍ ചിണ്ടുവിനൊപ്പം ആഘോഷിക്കാന്‍ വിഹായസ് തീരുമാനിച്ചത്.
അങ്ങനെ പിറന്നാള്‍ ദിവസം കേക്ക് വാങ്ങി ഇരുവരും ചിണ്ടുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു. ഒരുമിച്ചുള്ള ഒരുപാട് ക്വാര്‍ട്ടേഴ്സുകള്‍ ഉള്ളതിനാല്‍ ഏതു വീടാണെന്ന് ഇവര്‍ക്ക് കൃത്യമായ ധാരണയും ഇല്ലായിരുന്നു. ഒടുവില്‍ വീട് കണ്ടെത്തി. ഇരുവരെയും കണ്ടപ്പോള്‍ ഉള്ള ചിണ്ടുവിന്റെ സന്തോഷമാണ് വിഹായസിനുള്ള ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം.
ആഹ്ലാദത്താല്‍ തുള്ളിച്ചാടുന്ന ചിണ്ടുവിന്റെ വീഡിയോ വിഹായസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. അവന് സംസാരിക്കാന്‍ കഴിയില്ല. പക്ഷെ ഞങ്ങളോട് കൂട്ടുകൂടുന്നതിനോട് അവന് ഇതൊന്നും ഒരു തടസമായിരുന്നില്ല. ഞങ്ങളെ അവന് അണ്ണനും അക്കയുമാണ് കാണുന്നത്. അതുതന്നെ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്‍കി. പെട്ടെന്നാണ് ഈ വീഡിയോ ജനശ്രദ്ധ നേടിയത്. 41 ലക്ഷം ആളുകള്‍ ഇതിനകം വീഡിയോ കണ്ടു. നാല് ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു. ഹൃദയം നിറയ്ക്കുന്ന നിരവധി കമന്റുകളും ആളുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്
View this post on Instagram
Get real time update about this post categories directly on your device, subscribe now.