വിനോദ യാത്രയ്ക്ക് മുമ്പ് ബസ്സിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവം; നടന്നത് വൻ നിയമലംഘനം

വിനോദ യാത്രയ്ക്ക് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തില്‍  നടന്നത് വൻ നിയമലംഘനം. പൂത്തിരി കത്തിക്കാൻ ഒരു ബസിന് മുകളിൽ സ്ഥിരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കണ്ടെത്തി. പൂത്തിരി കത്തിക്കുന്നത് ബസിലെ ഇലക്ട്രിക്ക് സംവിധാനം ഉപയോഗിച്ചാണ്.

ഇത്തവണ ബസ്സിനകത്തേക്ക് തീ പടർന്നത് ഷോർട്ട് സർക്യൂട്ട് മൂലമെന്നും കണ്ടെത്തൽ. നിയമ ലംഘനം കണ്ടെത്തിയത് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ. സംഭവത്തില്‍ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ.

കൊല്ലത്ത് കോളേജ് വിദ്യാര്‍ഥികള്‍ വിനോദ യാത്ര പുറപ്പെടും മുമ്പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ രണ്ട് ബസുകളും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകൾ കസ്റ്റഡിയിൽ എടുത്തത്.

രണ്ട് ബസുകൾക്കുമായി 36,000 രൂപ പിഴ ചുമത്തി. ടൂറിസ്റ്റ് ബസ്സിന് മുകളിൽ പത്തിരി കത്തിച്ച ബസ്സുകൾ അമ്പലപ്പുഴയില്‍ വെച്ച് ആര്‍ടിഒ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഉദ്യോഗസ്ഥരെ കണ്ട് ബസ് വഴി തിരിച്ച് വിട്ടെങ്കിലും പിറകെ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മോട്ടാര്‍ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയ ശേഷം 36000 രൂപ പിഴച്ചുമത്തി. പിന്നീട് കുട്ടികളെ കോളേജില്‍ ഇറക്കാന്‍ ഡ്രൈവര‍്‍മാരെ അനുവദിച്ചു. തുടര്‍ന്ന് ബസുകള്‍ കൊല്ലം ആര്‍ടിഒ എന്‍ഫോഴ്സ്മെന‍്റ് വിഭാഗത്തിന് കൈമാറി. കൊല്ലം പെരുമണ്‍ എന്ജിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ വിനോദ യാത്ര പുറപ്പെടുംമുമ്പാണ് ബസിന് മുകളില്‍ പൂത്തിരികത്തിച്ചത്.

തീ ബസിലെക്ക് പടര്‍ന്നെങ്കിലും ഉടന്‍ അണച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. വാർത്തകൾ പ്രചരിച്ചതോടെ സംഭവത്തെ കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News