പ്രവാസികള്‍ക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി കമ്പനികൾ

ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാന കമ്പനികൾ . പെരുന്നാൾ അടുത്തതോടെ അൻപതിനായിരം രൂപക്ക് അടുത്താണ് യു എ ഇ യിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റു നിരക്ക് . അടിയന്തിര സാഹചര്യങ്ങളിൽ നാട്ടിലേക്ക് പോകേണ്ടവരെ കൂടി ഈ ഉയർന്ന വിമാന ടിക്കറ്റ് പ്രതികൂലമായി ബാധിക്കും.

ജൂലൈ ഒൻപതിന് പെരുന്നാൾ കൂടി വരുന്നതോടെ പ്രവാസികളെ കൂടുതൽ ചൂഷണം ചെയ്യുകയാണ് വിമാന കമ്പനികൾ. പതിനായിരത്തിനു താഴെ നിന്നിരുന്ന വിമാനയാത്രാ നിരക്കിപ്പോൾ കുറഞ്ഞത് നാൽപതിനായിരത്തോളമായി.

പല ഗൾഫ് എയർലൈനുകളിലും ടിക്കറ്റ് ലഭിക്കണമെങ്കിൽ 70,000 രൂപയോളം ചെലവഴിക്കേണ്ടി വരും. കുടുംബസമേതം നാട്ടിൽ പോകണമെങ്കിൽ ലക്ഷക്കണക്കിനു രൂപ ചെലവ് വരും. ആ നിരക്കിൽതന്നെ നേരിട്ടുള്ള വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം തുടങ്ങുന്നതും കേരളത്തിലേക്കുള്ള വിമാനങ്ങൾ പല കമ്പനികളും വെട്ടിക്കുറച്ചും നിരക്ക് വർധനയ്ക്ക് ഇടയാക്കിയിട്ടുണ്ട്.  കേരളത്തിൽ നിന്നു തിരികെയുള്ള നിരക്ക് താരതമ്യേന കുറവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News