ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധുവിന് ഇന്ന് പിറന്നാൾ ദിനം

ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധുവിന് ഇന്ന് 27-ാം പിറന്നാൾ. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഈ ഹൈദരാബാദുകാരി. കോമൺവെൽത്ത് ഗെയിംസ് ഒരുക്കങ്ങൾക്കിടെയാണ് ഇക്കുറി സിന്ധുവിന്റെ പിറന്നാൾ.

അച്ഛനും അമ്മയും വോളിബോള്‍ താരങ്ങളായിട്ടും മകൾ തിരഞ്ഞെടുത്തത് ബാഡ്മിന്റണ്‍ ആയിരുന്നു.പുസര്‍ല വെങ്കട്ട സിന്ധു എന്ന മകളുടെ ബാഡ്മിന്റൺ പ്രിയത്തെ മാതാപിതാക്കളായ രമണയും വിജയയും ഏറെ പ്രോത്സാഹിപ്പിച്ചു. പുല്ലേല ഗോപിചന്ദായിരുന്നു അന്നും ഇന്നും സിന്ധുവിന്റെ റോൾ മോഡൽ. അസാധാരണ കളിമികവിലൂടെ ദേശീയ തലത്തിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയയായ പി.വി സിന്ധു

2012-ല്‍ തന്റെ 17-ആം വയസ്സില്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ ചൈനയുടെ ലി സുവേരുയിയെ തോല്‍പ്പിച്ചതോടെയാണ് ലോക ബാഡ്മിന്റണിലെ പൊൻ താരകമായത്.2013 -ല്‍, ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷട്ട്ലര്‍ ആയ പിവി സിന്ധു. 2017, 2018 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് വെള്ളി മെഡലുകളും അക്കൗണ്ടിലാക്കി.

ബാഡ്മിന്റൺ ലോകത്ത് നിരവധി നേട്ടങ്ങള്‍ സിന്ധുവിന്റേതായി ഉണ്ട്.ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരി,തുടര്‍ച്ചയായി ബാഡ്മിന്റണിൽ രണ്ട് ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത തുടങ്ങിയ നേട്ടങ്ങൾ ഇവയിൽ ചിലത് മാത്രം.

2013-ല്‍ അര്‍ജുന അവാര്‍ഡ്, 2015-ല്‍ പത്മശ്രീ, 2016-ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന, 2020-ല്‍ പത്മശ്രീ എന്നിവയും ഇന്ത്യയുടെ ഈ അഭിമാന താരത്തിന് ലഭിച്ചിട്ടുണ്ട്. ബാഡ്മിൻറണിലെ ഇന്ത്യയുടെ പൊൻ താരത്തിന് പിറന്നാൾ ആശംസകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here