നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുന്ന കേന്ദ്ര നടപടിക്കെതിരെ സിപിഐഎം ജനകീയ കൂട്ടായ്മ

നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ
സിപിഐഎം നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ. ബഹുജന കൂട്ടായ്മ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ റെയില്‍വേ വികസത്തെ അട്ടിമറിക്കുകയാണ് ബി ജെ പി ലക്ഷ്യമെന്ന് ആനാവൂര്‍ നാപ്പന്‍ പറഞ്ഞു.

നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നുവരുന്നത്. പ്രാവച്ചമ്പലത്ത് നടന്ന ജനകീയ കൂട്ടായ്മ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു.- ബൈറ്റ്

കെ – റെയില്‍ വേണ്ടെന്ന് നിവേദനം കൊടുത്ത കോണ്‍ഗ്രസ് എംപിമാര്‍ നേമത്തിനായി മിണ്ടുന്നില്ലെന്നും ആനാവൂര്‍ പറഞ്ഞു. പ്രതിഷേധത്തില്‍ സിപിഐഎം ജില്ലാ നേതാക്കളായ പുത്തന്‍കട വിജയന്‍, എം.എം ബഷീര്‍  എന്നിവര്‍ സംസാരിച്ചു. എസ്.കെ.പ്രീജ,പാറക്കറുഴി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ജനകീയ കൂട്ടായ്മക്ക് നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here