പെട്രോള്‍ പമ്പ് ജീവനക്കാരന് ഓട്ടോയില്‍ എത്തിയ സംഘത്തിന്‍റെ ക്രൂര മര്‍ദ്ദനം

വര്‍ക്കലയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ഓട്ടോയില്‍ എത്തിയ സംഘം മര്‍ദ്ദിച്ച് അവശനാക്കി കടന്നുകളഞ്ഞു. കഴിഞ്ഞദിവസം രാത്രി 10.30 ഓടെ ഓട്ടോയില്‍ എത്തിയ സംഘമാണ് മര്‍ധിച്ചത്.തലയ്ക്കു സാരമായി പരുക്കേറ്റ സുരേഷ്  വര്‍ക്കല തലുക്ക് ആശുപത്രിയില്‍ ചികിത്സ തേടി .

വര്‍ക്കലയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ മദ്യപിച്ച് ഓട്ടോയില്‍ എത്തിയ സംഘം മര്‍ദ്ധിച്ചതായാണ് പരാതി. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുന്നമൂട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന   സ്ഥാപനത്തിലെ ജീവനക്കാരനായ സുരേഷ് കുമാറിനെയാണ്  കഴിഞ്ഞദിവസം രാത്രി 10.30 ഓടെ ഓട്ടോയില്‍ എത്തിയ സംഘം മര്‍ദ്ദിച്ചത്.

പെടോള്‍ അടിക്കാന്‍ എത്തിയവര്‍ അസഭ്യം പറഞ്ഞ് സുേരഷിനെ മര്‍ദ്ദിച്ചെന്നാണ് പരാതി. അടിയേറ്റ് നിലത്തുവീണ സുരേഷിന്റെ തലയ്ക്ക് കസേര വച്ച് നിരവധി തവണ അടിച്ചശേഷം ശേഷം ഓട്ടോയില്‍ കയറി പ്രതികള്‍  രക്ഷപ്പെടുകയായിരുന്നു .

തലയ്ക്കു സാരമായി പരുക്കേറ്റ സുരേഷ്  വര്‍ക്കല തലുക്ക് ആശുപത്രിയില്‍ ചികിത്സ തേടി . കണ്ടാല്‍ അറിയുന്ന 2 പേര്‍  അഞ്ച് അംഗ സംഘത്തില്‍ ഉണ്ടായിരുന്നൂവെന്ന് കാണിച്ചു വര്‍ക്കല പോലീസില്‍  പരാതി നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News