കൊച്ചിയിലും കൊല്ലത്തും വാഹനാപകടം; നാലുപേർക്ക് ദാരുണാന്ത്യം

കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നുവയസ്സുള്ള കുഞ്ഞിന് പരിക്കേറ്റു, അപകടം അര്‍ധരാത്രിയിരുന്നു‍.

എറണാകുളം തൃപ്പൂണിത്തുറയിലുണ്ടായ അപകടത്തിൽ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.  ചോറ്റാനിക്കര സ്വദേശി അശ്വിൻ (20) , ഉദയംപേരൂർ സ്വദേശി വൈശാഖ് ( 20) എന്നിവരാണ് മരിച്ചത്. അർധരാത്രിയോടു കൂടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം കുളക്കടയിൽ കാറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്. ഇവർ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു.

മുന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരമാണ്. ഇന്നലെ അർധരാത്രിയിലാണ് അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്തു നിന്നും വന്ന ഇന്നോവ കാറും അടൂർ ഭാഗത്തു നിന്നും വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News