സിപിഐ എം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ പി രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 1991 ലും 1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച സാമാജികനായിരുന്നു.
സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും എല്‍ഡിഎഫ് ജില്ലാ കണ്‍വീനർ എന്ന നിലയിലും ദീർഘകാലം ജില്ലയിലെ പാർട്ടിയെയും മുന്നണിയെയും നയിച്ചു. ദിനേശ് ബീഡി ഡയറക്ടറായിരുന്ന രാഘവൻ നിരവധി സഹകരണ സംരംഭങ്ങൾക്ക് കാസർകോട് ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട്.
സിഐടിയു നേതാവെന്ന നിലയിൽ ജില്ലയിലെ തൊഴിലാളി പ്രശ്നങ്ങളിൽ മുൻനിരയിലുണ്ടായ സഖാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
P Raghavan: ഉദുമ മുന്‍ എംഎല്‍എയും സി പി ഐ എം നേതാവുമായ പി രാഘവന്‍ അന്തരിച്ചു
ഉദുമ മുന്‍ എംഎല്‍എയും സി പി ഐ എം നേതാവുമായ പി രാഘവന്‍ അന്തരിച്ചു. 67 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1991 ലും 1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് എം എൽ എ യായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
37 വര്‍ഷത്തോളം സിപിഐഎം കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, കാസർകോട് ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇരുപത്തിയഞ്ചിലേറെ സഹകരണ സംരംഭങ്ങൾക്ക് കാസർകോട് ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട് രാഘവന്‍റെ നേതൃത്വത്തില്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.