ADVERTISEMENT
കെ സ്വിഫ്റ്റ് സ്വകാര്യ കമ്പനിയല്ലെന്നും ഡയറക്റ്റര്‍മാരെ നിയമിക്കുന്നത് സര്‍ക്കാരാണെന്നും നിയമസഭയില്‍ മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ളതാണ് കെ സ്വിഫ്റ്റ്. ഹൈക്കോടതി തീരുമാനമുള്ളത് കൊണ്ടാണ് കെ സ്വിഫ്റ്റ്ല്‍ എം പാനല്‍ ജീവനക്കാരെ നിയമിക്കാത്തത്.
അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള യോഗ്യതയുള്ള എം പാനല്‍ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും സഭയില്‍ മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായിയാണ് ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നത്. കെഎസ്ആര്‍ടിസി ലാഭാകരമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
കെ സ്വിഫ്റ്റിന്റെ കീഴില്‍ ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വ്വീസിന് ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു സഭയില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ മുഴുവനായിട്ട് നല്‍കാന്‍ കഴിഞ്ഞത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ന് ശേഷമാണെന്നും തുടര്‍ ഭരണം വന്നത് കൊണ്ട് മാത്രമാണ് KSRTC നില നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ സമ്പത്തിക പ്രതിസന്ധിയിലും ശമ്പള പരിഷ്‌കരണം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയവും അപ്രതീക്ഷിതമായി ഉണ്ടാകുന്ന വില വര്‍ദ്ധയുമാണ് KSRTC യുടെ താളം തെറ്റുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.