രാഹുൽ ഗാന്ധിയുടെ പ്രതികരണം ദുർവ്യാഖ്യാനം ചെയ്ത സംഭവം; ബിജെപി എം പി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിനെതിരെ കേസ്

വയനാട് സംഭവത്തില്‍ രാഹുൽ ഗാന്ധിഎം പിയുടെ പ്രതികരണം ദുർവ്യാഖ്യാനം ചെയ്ത സംഭവത്തില്‍ ബിജെപി എം പി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിനെതിരെ കേസെടുത്തു. ബിജെപി എംപിമാർക്കെതിരെ കേസ്. രാജ്യവർധൻ സിങ് റാത്തോഡ് ഉൾപെടെ അഞ്ച് പേർക്കെതിരെയാണ് കേസ്.

രാഹുൽ ഗാന്ധിയുടെ പ്രതികരണം വളച്ചൊടിച്ച് സംപ്രേഷണം ചെയതുവെന്ന കേസില്‍ സീടിവി ചാനൽ അവതാരകനെതിരെ അറസ്റ്റ് വാറണ്ടുമുണ്ട്. ഛത്തീസ്ഗഡ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കോൺഗ്രസ് നേതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. വീഡിയോ പ്രചരിപ്പിച്ച സീ ന്യൂസ് ചാനലിലെ അവതാരകൻ രോഹിത് രഞ്ജന്റെ വീട്ടിൽ ഛത്തീസ്ഗഡ് പൊലീസ് എത്തിയിട്ടുണ്ടെന്നും അവതാരകനെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

വയനാട്ടിലെ തൻറെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിനെ കുറിച്ച് ‘കുട്ടികളാണ് ആക്രമിച്ചത്, ദേഷ്യമില്ല’ എന്ന് രാഹുൽ പ്രതികരിച്ചിരുന്നു. ഈ പരാമർശം ഉദയ്പൂരിൽ തയ്യൽക്കാരൻറെ കൊലപാതകത്തെ കുറിച്ചുള്ളതാണെന്ന വീഡിയോയാണ് വ്യാജമായി പ്രചരിപ്പിച്ചത്.

ഡൽഹി,മഹാരാഷ്ട്ര, മധ്യപ്രദേശ്,യുപി എന്നിവിടങ്ങളിലും ബിജെപി നേതാക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. രാജ്യവർധൻ റാത്തോഡിനും സീ ന്യൂസ് വാർത്താ അവതാരകൻ രോഹിത് രഞ്ജനുമെതിര നേരത്തെ കേസിടുത്തിരുന്നു. പരാതിക്ക് പിന്നാലെ സീ ന്യൂസ് ക്ഷമാപണം നടത്തകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News