കരിക്കുലം പരിഷ്‌കരിക്കുന്നതിനുള്ള സമഗ്ര പരിപാടികള്‍ നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

കരിക്കുലം പരിഷ്‌കരിക്കുന്നതിനുള്ള സമഗ്ര പരിപാടികള്‍ നടപ്പാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ക്ലാസ് റൂമുകളില്‍ മെച്ചപ്പെട്ട ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്‍ എം എസ് അടക്കമുള്ള സംവിധാനങ്ങളില്‍ അധ്യാപകരെ പരിശീലിപ്പിക്കുന്ന പരിപാടികള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. നാലുവര്‍ഷത്തെ കോഴ്‌സ് നമുക്ക് ആരംഭിക്കേണ്ടതായിട്ടുള്ളത് അനിവാര്യമായ ഒരു കാര്യമാണിതെന്നും അതിലേക്ക് പോകണമെങ്കില്‍ അതിന് ആവശ്യമായിട്ടുള്ള കരിക്കുലം ഡിസൈനിങ് ഒക്കെ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അംഗീകാരത്തിന്റെ കാര്യത്തില്‍ പ്രശ്‌നമില്ല. പക്ഷേ നാലുവര്‍ഷത്തെ കോഴ്‌സ് ആക്കി മാറ്റുന്നതിനെ സംബന്ധിച്ച് നമ്മള്‍ ആലോചനകള്‍ നടത്തേണ്ടതുണ്ട് അതിനെക്കുറിച്ചുള്ള ആലോചനകള്‍ നടത്തിവരികയാണെന്നും മന്ത്രി പ്രതികരിച്ചു.

അടുത്തവര്‍ഷം ആകുമ്പോഴേക്കും വ്യക്തമായിട്ടുള്ള ദിശാബോധം ഈ കാര്യങ്ങളെല്ലാം ഉണ്ടാക്കിയ എല്ലാ കാര്യങ്ങളിലും സുനിശ്ചിതമായിട്ടുള്ള നിലപാട് സ്വീകരിച്ച് കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ അത് കൈകാര്യം ചെയ്യേണ്ടതെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here