സിബിഎസ്ഇ പരീക്ഷാ ഫല പ്രഖ്യാപനം ഇനിയും വൈകും. രണ്ടാഴ്ചയെങ്കിലും വൈകുമെന്നാണ് സിബിഎസ്ഇ കേന്ദ്രം നല്‍കുന്ന സൂചന. ഫലപ്രഖ്യാപനം വൈകുന്നത് ഉപരിപഠനത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുന്നു.
പത്താംക്ളാസ് ഫലപ്രഖ്യാപനം ജൂലായ് 4ന് ഉണ്ടാകുമെന്നായിരുന്നു സിബിഎസ്ഇയുടെ അറിയിപ്പ്. എന്നാല്‍ പരീക്ഷാ ഫലത്തിനായി കാത്തിരുന്ന കുട്ടികള്‍ക്ക് നിരാശപ്പെടേണ്ടിവുന്നു. ഇപ്പോള്‍ പത്താം ക്ളാസിനൊപ്പം പന്ത്രണ്ടാം ക്ലാസ് ഫലവും 10 മുതല്‍ 15 ദിവസത്തില്‍ കൂടുതല്‍ വൈകുമെന്നാണ് സിബിഎസ്.ഇ നല്‍കുന്ന വിവരം.
ഉത്തരക്കടലാസുകളുടെ വാല്വേഷന്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും, പല സംസ്ഥാനങ്ങളില്‍ നിന്നും മാര്‍ക്ക് പട്ടിക സിബിഎസ്.ഇ കേന്ദ്രത്തില്‍ എത്താത്താണ് ഫലം വൈകാന്‍ കാരണമായി പറയുന്നത്. വെള്ളപ്പൊക്ക ദുരന്തം ഉണ്ടായ അസമില്‍ നിന്നടക്കം ഉത്തരക്കടവാസുകള്‍ എത്താനുണ്ട്. വിമാനമാര്‍ഗ്ഗം ഇവ എത്തിച്ച് ഫല പ്രഖ്യാപനം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് സിബിഎസ്ഇ അറിയിക്കുന്നത്.
ഫലപ്രഖ്യാപനം വൈകുന്നത് ഉപരിപഠനത്തിനായി കാത്തിരുന്ന കുട്ടികളെ ആശങ്കയിലാക്കുന്നു. പല സര്‍വ്വകലാശാലകളും പ്രവേശന നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുമെന്ന സമ്മര്‍ദ്ദത്തിലാണ് കുട്ടികള്‍.. കൊവിഡ് പ്രതിസന്ധിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലം പരീക്ഷ നടപടികളൊക്കെ തകിടം മറിഞ്ഞിരുന്നു.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഉണ്ടാക്കിയ ഫോര്‍മുല അനുസരിച്ചായിരുന്നു പരീക്ഷ ഫലങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത്. അതിനായി എടുത്ത കാലതാമസം പലരുടെയും തുടര്‍ പഠനത്തെ ബാധിച്ചു. കൊവിഡ് പ്രതിസന്ധി മാറിയെങ്കിലും മറ്റ് കാരണങ്ങള്‍ കൊണ്ട് ഇത്തവണയും ഫലപ്രഖ്യാപനം വൈകുന്നു അതേസമയം ആശങ്കവേണ്ടെന്നാണ് സിബിഎസ്ഇയുടെ പ്രതികരണം
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.