രാഹുല്‍ ഗാന്ധി എം പി യുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ അന്വേഷണം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലേക്ക്

രാഹുല്‍ ഗാന്ധി എം പി യുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ അന്വേഷണം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലേക്ക്.എസ് എഫ് ഐ പ്രതിഷേധത്തിന് പിന്നാലെ ഓഫീസിലെത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഇത് സംബന്ധിച്ച രണ്ട് കേസുകളാണ് കല്‍പ്പറ്റ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.തെളിവുകളില്‍ കോണ്‍ഗ്രസ് പ്രതികൂട്ടിലാവുന്നത് ഇങ്ങനെയാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എം പി യുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രതിഷേധമെത്തുന്നത് 3:15 ന്.

കല്‍പ്പറ്റ കൈനാട്ടിയിലെ കെട്ടിടത്തിന്റെ മുകളിലാണ് എം പി ഓഫീസ്.താഴെ വെച്ച് പോലീസ് മാര്‍ച്ച് തടയുന്നു. അത് മറികടന്ന് പ്രവര്‍ത്തകര്‍ മുകളിലേക്കെത്തുന്നതും ഓഫീസ് സ്റ്റാഫുമായി തര്‍ക്കമുണ്ടാവുന്നതും 3 45 ന്.

3:54 ന് മണിക്ക് പ്രവര്‍ത്തകരെ പോലീസ് പുറത്താക്കുന്നു. ഇതിന് ശേഷം പോലീസ് ഫോട്ടോഗ്രാഫര്‍ ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നത് 4:04ന്.  അപ്പോള്‍ വീക്ഷണം ജില്ലാ ലേഖകനുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ഒഫീസിനുള്ളിലുണ്ട്. മുകളില്‍ എസ് എഫ് പ്രവര്‍ത്തകരില്ല. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്.

ഇതേ സമയം മാതൃഭൂമി ചാനല്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളിലും ഗാന്ധി ചിത്രമുണ്ട്. 4:05ന് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം പി ഓഫീസിലെക്കെത്തിയെന്ന് പോലീസ് ഫോട്ടോഗ്രാഫറുടെ മൊഴി. ഈ സമയത്ത് സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ താഴെ സംഘര്‍ഷം തുടരുന്നു.

ടി സിദ്ധിഖിന്റെ ഗണ്‍മാനുള്‍പ്പെടെ പോലീസിനെ ആക്രമിക്കുന്നതും ഇതേ സമയം. ഇനി അറിയാനുള്ളത് ഇക്കാര്യങ്ങളാണ്.ആസൂത്രിതമായ ഈ സംഭവങ്ങള്‍ക്ക് പിന്നിലെ ബുദ്ധി ആരുടെതാണ്.

സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ട ഗൂഢാലോചന ആരുടെത്.ഫോട്ടോ തകര്‍ത്തത് ആര്. വാഴ വെച്ചതിനേക്കാള്‍ ഗുരുതരമായ ഗാന്ധി നിന്ദയുടെ പേരില്‍ കോണ്‍ഗ്രസ് നടപടിയെടുക്കുമോ.അന്വേഷിക്കുമോ എന്നാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News