ആവിക്കൽതോട് പ്രതിഷേധത്തിന് പിന്നിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നവരെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ . SDPI യും വെൽഫെയർ പാർട്ടിയും അവിടെ തെറ്റായ പ്രചാരണം നടത്തി. അവർ ജനങ്ങളെ ഇതിനായി ഉപയോഗിച്ചു. ആവിക്കലിൽ തീരുമാനിച്ച മാലിന്യ സംസ്കരണ പ്ലാന്റ് ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതെസമയം സർക്കാരിന് പിടിവാശിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സർവകക്ഷിയോഗം ചേർന്ന് ചർച്ചകൾ നടത്തിയാണ് ആവിക്കല്ലിൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനവുമായി സർക്കാർ മുന്നോട്ട് പോകുന്നത്. ശാസ്ത്രീയമായ പ്ലാന്റാണ് അവിടെ വരുന്നത്. ജനങ്ങൾക്ക് ഒരാശങ്കയും വേണ്ടന്നും മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
എന്നാൽ അവിടെ നടന്ന പ്രതിഷേധത്തിന് പിന്നിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നവരാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങള ക്രൂരമായി പൊലീസ് മർദ്ദിച്ചു. അവിക്കല്ലിൽ സർക്കാരിന് പിടിവാശിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിഷേധത്തിൽ പൊലീസിന് നേരെ ആക്രമണമുണ്ടായി. 8 പൊലീസുക്കാർക്ക് പരുക്കേറ്റു.
പിരിഞ്ഞു പോകാനാണ് പൊലീസ് ആവശ്യപ്പെട്ടത്.
ഗതാഗതം നിലച്ച സാഹചര്യത്തിലാണ് പൊലീസ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും നീക്കിയതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.