കെഎസ്ആര്‍ടിസിയില്‍യില്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കെഎസ്ആര്‍ടിസിയില്‍യില്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി. കെഎസ്ആര്‍ടിസിയെ യെ ലാഭത്തിലാക്കാന്‍ ഉള്ളതാണ് കെ സ്വിഫ്റ്റ്. പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇതിലെ ആസ്തി വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കുമെന്നും ഗതാഗത മന്ത്രി.

കെ എസ് ആര്‍ ടി സിയില്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കെ എസ് ആര്‍ ടി സി യെ ലാഭത്തിലാക്കാന്‍ ഉള്ളതാണ് കെ സ്വിഫ്റ്റ് എന്നും പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇതിലെ ആസ്തി വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു മറുപടി നല്‍കി

കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കാന്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റേയും വികാരം. സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി വീണ്ടും തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

അതേസമയം കെഎസ്ആര്‍ടിസി വിഭജിച്ച് കെ സ്വിഫ്റ്റ് രൂപീകരിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സ്വകാര്യ കമ്പനി അല്ലെന്നും. 10 വര്‍ഷതിന്ന് ശേഷം ഇതിന്റെ അസ്ജി എല്ലാം കെഎസ്ആര്‍ടിസി, യില്‍ ലയിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു.

സ്വഫ്റ്റിന് വേണ്ടി 700 സിഎന്‍ജി ബസുകള്‍ വാങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ഡീസല്‍ സിഎന്‍ജി വില തുല്യമായ സ്ഥിതിക്ക് വിശദമായ പരിശോധനകള്‍ക്ക് ശേഷമെ മാത്രമേ ഈ കാര്യത്തില്‍ തീരുമാനം എടുക്കു. അതോടൊപ്പം കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ കുടിശിക ഇല്ലാതെ നല്‍കാന്‍ കഴിയുന്നു. ഇത് എല്‍ഡിഎഫ് സര്‍ക്കാരിനന് തുടര്‍ ഭരണം വന്നത് കൊണ്ട് മാത്രമാണ് ഗതാഗത മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here