കസ്തൂരി രംഗൻ കരട് വിജ്ഞാപനത്തിന്‍റെ കാലാവധി വീണ്ടും നീട്ടി. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. അടുത്ത വര്‍ഷം ജൂലായ് വരെയാണ് കരട് വിജ്ഞാപനത്തിന്‍റെ കാലാവധി നീട്ടിയത്.
കേരളത്തിന്‍റെ എതിര്‍പ്പ് അംഗീകരിക്കാതെയാണ് കേന്ദ്രം കരട് വിജ്ഞാപനം കാലാവധി വീണ്ടും നീട്ടിയത്. കേരളത്തിലെ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് കസ്തൂരിരംഗൻ സമിതി പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
അതിനെതിരെയുള്ള കേരളത്തിന്‍റെ പ്രതിഷേധം അംഗീകരിച്ച് ഉമ്മന്‍ വി ഉമ്മന്‍ സമിതി റിപ്പോര്‍ട്ട് പ്രകാരം 9993.7 ചതുരശ്ര കിലോമീറ്ററായി പരിസ്ഥിതി ലോല മേഖല കുറച്ച് 2018 ഡിസംബറില്‍ കേന്ദ്രം പുതിയ കരട് വിജ്ഞാപനം ഇറക്കി. ജനവാസ മേഖലകള്‍ പൂര്‍ണമായി ഒഴിവാകണമെങ്കില്‍ 880 ചതുരശ്ര കിലോമാീറ്റര്‍ കൂടി കുറക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്.
എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് 880 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവാക്കണമെന്ന് കേന്ദ്രം വിളിച്ച ചര്‍ച്ചയിലും കേരളം വ്യക്തമാക്കിയിരുന്നു. വിശദമായ റിപ്പോര്‍ട്ടും നല്‍കി. ഇത് അംഗീകരിക്കാന്‍ വനംപരിസ്ഥിതി മന്ത്രാലയം തയ്യാറാകാത്തതാണ് പ്രതിസന്ധി. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ് നിലപാടില്‍ എതിര്‍പ്പുണ്ട്.
തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് നിലവിലെ കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. കസ്തൂരിരങ്കന്‍ അന്തിമ വിജ്ഞാനം വൈകരുതെന്ന കര്‍ശന നിര്‍ദ്ദേശം കേന്ദ്രം സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണള്‍ നല്‍കിയിരുന്നു. പക്ഷെ, ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ല.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ പത്തിലധികം തവണയാണ് കരട് വിജ്ഞാപനത്തിന്‍റെ കാലാവധി നീട്ടിയത്. ഇനി ഒരു വര്‍ഷത്തിനപ്പുറമെങ്കിലും അന്തിമ വിജ്ഞാപനം ഇറങ്ങുമോ എന്നതും വ്യക്തമല്ല.
Get real time update about this post categories directly on your device, subscribe now.