വേമ്പനാട്ട് കായലിൽ വള്ളം മുങ്ങി അപകടത്തിൽ പെട്ട 5 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

വേമ്പനാട്ട് കായലിൽ വള്ളം മുങ്ങി അപകടത്തിൽ പെട്ട 5 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ജലഗതാഗത വകുപ്പ് ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്‌. രാവിലെ പതിനൊന്നര മണിയോടെയാണ് അപകടം സംഭവിച്ചത്.

രക്ഷാപ്രവർത്തനത്തിന് ഇവർ എത്തിയില്ലായിരുന്നു എങ്കിൽ മൂന്നുപേരുടെ ജീവൻ തന്നെ നഷ്ടപെടുന്ന സ്ഥിതി ആകുമായിരുന്നു. ബോട്ട് മാസ്റ്റർ ബിന്ദു രാജ്‌
സ്രാങ്ക് :ഷൈൻ കുമാർ, ഡ്രൈവർ :അനസ്, ലാസ്‌കർ മാരായ പ്രശാന്ത്, രാജേഷ് സ്രാങ്ക് ഓമനക്കുട്ടൻ എന്നിവർ ചേർന്നാണ് വേമ്പനാട് കായലിൻ്റെ നടുവിൽ നിന്ന് ഇവരെ രക്ഷപെടുത്തിയത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here