രാജ്യത്ത് താത്കാലിക ആശ്വാസം; കൊവിഡ് കേസുകളിൽ നേരിയ കുറവ്.

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,086 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 പേർ മരിച്ചു. 2.90 % ആണ് പോസിറ്റിവിറ്റി നിരക്ക്.

കര്‍ണാടകയിലെ എസ്ഐ പരീക്ഷാക്രമക്കേട് കേസില്‍ എഡിജിപി അമൃത് പോള്‍ ഐപിഎസ്സിനെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന സിഐഡി സംഘമാണ് അറസ്റ്റ് ചെയ്തത്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പത്ത് ലക്ഷം രൂപ  വാങ്ങി എസ്ഐ നിയമത്തിനായി വന്‍ക്രമക്കേട് നടന്നെന്ന പരതാിയിലാണ് നടപടി

പിന്നാക്ക ജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ച മകളെ കൊലപ്പെടുത്താൻ ക്വട്ടേഷന്‍ നല്‍കിയതിന് ബിഹാര്‍ മുൻ എം.എൽ.എ സുരേന്ദ്ര ശർമ പിടിയില്‍. ഞായറാഴ്‌ചയാണ് ഇയാള്‍ കസറ്റഡിയിലായതെന്ന് പട്‌ന ഈസ്‌റ്റ് സിറ്റി എസ്‌.പി പ്രമോദ് കുമാർ പറഞ്ഞു. സംഭവത്തില്‍, മുന്‍ എം.എല്‍.എ ഉള്‍പ്പെടെ ആകെ നാലുപേർ പിടിയിലായി.

ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ഫോട്ടോകൾ ഉണ്ടായിരുന്നു പത്രത്തിൽ മാംസാഹാരം പൊതിഞ്ഞു നൽകി എന്ന് ആരോപിച്ചു ഉത്തർപ്രദേശിൽ മുസ്ലീം റെസ്റ്റോറന്റ് ഉടമ മുഹമ്മദ് താലിബ്  അറസ്റ്റിൽ. ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ച് ജില്ലാ പ്രസിഡന്റ് കൈലാഷിന്റെ പരാതിയിലാണ്  താലിബിനെ അറസ്റ്റ് ചെയ്തത്

മദ്യക്കുപ്പിയില്‍ ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്നെഴുതിയതിന് വലിപ്പം പോരെന്ന് ആരോപിച്ചുള്ള പൊതുതാല്‍പര്യ ഹര്‍ജി തള്ളി ദില്ലി ഹൈക്കോടതി. എക്‌സൈസ് നിയമങ്ങൾ പ്രകാരമാണ് കുപ്പികളില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ നിലവില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here