മണ്ണെണ്ണ വില വർധനവിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആര്‍ അനിൽ. കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക് വഴങ്ങുകയാണെന്ന് ആര്‍ അനിൽ വിമർശിച്ചു. മണ്ണണ്ണ വില കുറക്കണമെന്ന കേരളത്തിന്റെ നിരന്തര ആവശ്യം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രം മണ്ണണ്ണ വില കുത്തനെ വർധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് മണ്ണെണ്ണ ക്ഷാമം രൂക്ഷമായത്. കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 102 രൂപയായാണ് കൂട്ടിയത്.
വിലകൂട്ടിയതിനൊപ്പം മണ്ണെണ്ണയുടെ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മത്സ്യതൊഴിലാളികള്‍ക്ക് ഉള്‍പ്പടെ അനുവദിക്കേണ്ട മണ്ണെണ്ണ വിതരണവും ഇതോടെ പ്രതിസന്ധിയിലായി.
സംസ്ഥാനത്തെ മണ്ണെണ്ണ പ്രതിസന്ധി കേന്ദ്ര സർക്കാരിനെ ധരിപ്പിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി GR അനിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക് വഴങ്ങുകയാണെന്നും മണ്ണണ്ണ ഉത്പാദനം കമ്പനികൾക്ക് വേണ്ടി കുറയ്ക്കാൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ജി ആര്‍ അനിൽ വിമർശിച്ചു.
മെയ് മാസം ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണ്‍ മാസത്തില്‍ 4 രൂപ വര്‍ദ്ധിച്ച് ഇത് 88 രൂപയായി. തുടർന്ന് 14 രൂപ കേന്ദ്രം വർധിപ്പിച്ചതോടെ മണ്ണെണ്ണ വില 102 രൂപയായി ഉയരുകയായിരുന്നു.
മണ്ണെണ്ണ വില കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം ഉന്നയിച്ച് നിരവധി തവണ കേരളം കേന്ദ്രത്തെ സമീവപിച്ചിരുന്നെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. സാധാരണക്കാർക്ക് ഇരുട്ടടിയായി മാറിയ കേന്ദ്ര സർക്കാർ നിലപാട് തിരുത്താൻ ആവശ്യപ്പെടുമെന്നും GR അനിൽ വ്യക്തമാക്കി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.