മലയാളി ക്രിക്കറ്റ് താരം ബേസില്‍ തമ്പി വിവാഹിതനായി

കോട്ടയം: മലയാളി ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീം അംഗവുമായ ബേസില്‍ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകൾ സ്നേഹ റോയി ആണ് വധു.

2014-15 സീസണില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി അരങ്ങേറി. 2017-ല്‍ ഗുജറാത്ത് ലയണ്‍സിലൂടെയായിരുന്നു ഐപിഎല്‍ അരങ്ങേറ്റം. തൊട്ടുത്ത വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കി.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും കേരള ടീമിലെ സഹതാരങ്ങളും അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തു. കേരള രഞ്ജി ട്രോഫി ടീം പരിശീലകന്‍ ടിനു യോഹന്നാനും വിവാഹത്തിന് എത്തിച്ചേർന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News