Vijay Babu: വിജയ് ബാബു കേസ് നാളെ പരിഗണിക്കും

വിജയ് ബാബുവിന്റെ(Vijay Babu) ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി പരിഗണിക്കും. നാളെയാണ് സുപ്രീംകോടതി(supreme court) ഹര്‍ജി പരിഗണിക്കുക. കേസില്‍ പരാതിക്കാരിയും സംസ്ഥാന സര്‍ക്കാരും ഹര്‍ജിക്കാരാണ്. വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും സംസ്ഥാന സര്‍ക്കാരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് കേസ് നാളെ കേള്‍ക്കാന്‍ ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അദ്ധ്യക്ഷയായ ബെഞ്ച് തീരുമാനിച്ചത്. കേസില്‍ വിജയ് ബാബുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരായ ജയദീപ് ഗുപ്തയും സി.കെ.ശശിയും ആവശ്യപ്പെട്ടു.

ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ്‌ പരിശോധിക്കാം; അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ ദൃശ്യം പകർത്തിയ മെമ്മറി കാർഡ്‌ പരിശോധിക്കാമെന്ന്‌ ഹൈക്കോടതി. മെമ്മറി കാർഡിൽ അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ  വാദം കോടതി തള്ളി. മെമ്മറി കാർഡ്‌ പരിശോധനക്കായി വിചാരണ കോടതി ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച്‌ ആണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.

പരിശോധനാനുമതി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ചിന്റേതാണ് ഉത്തരവ്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി.

രണ്ട് ദിവസത്തിനകം കാര്‍ഡ് സംസ്ഥാന ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കണം. കാര്‍ഡ് അനധികൃതമായി തുറന്നോ എന്നതിനു തെളിവായി ഹാഷ് വാല്യു മാറിയോ എന്ന് അന്വേഷിക്കാം. അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളുകയും ചെയ്തു. പരിശോധന ഏഴു ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കം.

കോടതിയുടെ പക്കലുണ്ടായിരുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതായി നേരത്തെ പരിശോധനയിൽ വ്യക്തമായിരുന്നു. അന്വേഷണ സംഘത്തിന്‍റെയോ കോടതിയുടേയോ അനുമതിയില്ലാതെ മറ്റാരോ ഈ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. അതാരാണ് എന്നും ദൃശ്യങ്ങൾ ചോർന്നോ എന്നും പരിശോധിക്കേണ്ടതുണ്ട്.

അതിനാൽ ശാസ്ത്രീയ പരിശോധനക്ക് അനുമതി വേണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അത്തരത്തിലൊരു പരിശോധന ആവശ്യമില്ലെന്ന നിലപാടിൽ ഈ ഹരജി വിചാരണ കോടതി തള്ളി. ഇതേതുടർന്നാണ് പ്രോസിക്യൂഷൻ ഹൈകോടതിയിൽ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News