മിസ് കോസ്മോസ് വേൾഡ്: ഇന്ത്യയെ പ്രതിനിധീകരിച്ച് പത്തനംതിട്ട സ്വദേശിനി

ദുബായ് മലയാളി ഗായത്രി ശ്രീലത യുഎസിലെ ഒർലാൻഡോയിൽ നടക്കുന്ന മിസ് കോസ്മോസ് രാജ്യാന്തര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുന്നു. മുംബൈയിൽ നടന്ന മത്സരത്തിൽ 150 പേരെ പിറകിലാക്കി മിസ് കോസ്മോസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ആണ് രാജ്യാന്തരവേദിയിലേക്ക് ഗായത്രി ശ്രീലത ചുവടുവച്ചത്.

കഥകളിയിലും വിവിധ നൃത്തഇനങ്ങളിലും പ്രാവീണ്യം തെളിയിച്ച ഗായത്രി ശ്രീലത എൻജിനീയറിങ് ബിരുദധാരി ആണ്. ടാറ്റ മോട്ടോഴ്സിൽ സീനിയർ മാനേജറായി ജോലി ചെയ്തു വരുന്നു .ദുബായിൽ എൻജിനീയറായ പത്തനംതിട്ട മലയാലപ്പുഴ സ്വദേശി സതീഷ്കുമാറിന്റെയും ഡോ. ശ്രീലതയുടെയും മകളാണ് ഗായത്രി.

1951 മുതൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി നടക്കുന്ന മിസ് കോസ്മോസ് ഇന്റർനാഷണൽ മത്സരത്തിൽ ഇത്തവണ ലോക രാജ്യങ്ങളെയും വിവിധ അമേരിക്കൻ സ്റ്റേറ്റുകളെയും പ്രതിനിധീകരിച്ച് നൂറിലധികം മത്സാരാർഥികൾ പങ്കെടുക്കുന്നുണ്ട്. യുഎസ് പ്രസിഡന്റിന്റെ അംഗീകാരമുള്ള ക്രൗൺ ഗാർലൻഡ്സ് എൽസിസി എന്ന സംഘടനയാണ് മത്സരം സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News