Madhya Pradesh:മധ്യപ്രദേശില്‍ വിവാഹേതര ബന്ധമാരോപിച്ച് ആദിവാസി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു

ആദിവാസി യുവതിക്ക് നേരെ ക്രൂര മര്‍ദ്ദനം. വിവാഹേതര ബന്ധം ആരോപിച്ചാണ് സ്ത്രീയെ നാട്ടുകാര്‍ ആക്രമിച്ചത്. ഭര്‍ത്താവിനെ ചുമലിലേറ്റി യുവതിയെ ഗ്രാമം ചുറ്റിക്കുകയും ചെയ്ത സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തു.ഭൂമി തര്‍ക്കത്തിന്റെ പേരില്‍ മൂന്നുപേര്‍ ചേര്‍ന്ന് ആദിവാസി യുവതിയെ ജീവനോടെ തീ കൊളുത്തിയ സംഭവത്തിനു പിന്നാലെയാണ് വിവാഹേതര ബന്ധമാരോപിച്ച് മധ്യപ്രദേശില്‍ ആദിവാസി യുവതിയെ ജനക്കൂട്ടം പട്ടാപ്പകല്‍ നടുറോഡില്‍ തല്ലിച്ചതച്ചത്. 32കാരിയായ ആദിവാസി യുവതിയെയാണ് മര്‍ദ്ദനത്തിനിരയാക്കിയത്ത്. ക്രൂരമായ മര്‍ദ്ദനത്തിനുശേഷം ഭര്‍ത്താവിനെ ചുമലിലേറ്റി നഗരം മുഴുവന്‍ യുവതിയെ നടത്തിച്ചു. അക്രമികള്‍ മര്‍ദ്ദനദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ബോര്‍പദാവ് സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം ഹരി സിംഗ് ബിലാലയുടെ വീട്ടിലെത്തിയത് ചോദ്യം ചെയ്ത് ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നു.

6 മാസമായി തമ്മില്‍ പരിചയമുണ്ടെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. നാട്ടുകാരെയും കൂട്ടി ബിലാലയുടെ വീട്ടിലെത്തിയ ഭര്‍ത്താവ്, ഇവരെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു. സ്ത്രീയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 9 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഹരി സിംഗ് ബിലാല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് കമല്‍നാഥ് രംഗത്ത് എത്തി. ആദിവാസികള്‍ അതികഠിനമായ അവസ്ഥകളിലൂടെ കടന്നുപോവുമ്പോള്‍ രാഷ്ട്രീയനാടകങ്ങളിലാണ് ബിജെപിക്ക് താല്‍പ്പര്യമെന്ന് കമല്‍നാഥ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News