പുഷ്പ 2 : ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വിജയ് സേതുപതിയും ?

ആന്ധ്രാപ്രദേശിലെ രക്തചന്ദനക്കടത്തുകാരന്‍ പുഷ്പരാജിന്‍റെ കഥയുമായി എത്തിയ അല്ലു അര്‍ജുന്‍ ചിത്രമായിരുന്നു പുഷ്പ. ബോക്‌സ് ഓഫിസില്‍ വലിയ വിജയം തീര്‍ത്ത ചിത്രം ഹിന്ദിയില്‍ നിന്ന് മാത്രം 200 കോടി രൂപയാണ് കലക്ട് ചെയ്തത്. ഫഹദ് ഫാസില്‍, രശ്മിക മന്ദാന്ന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.

‘പുഷ്പ 2: ദ് റൂൾ’ എന്ന രണ്ടാം ഭാഗം വരാനിരിക്കുകയാണ് ഇപ്പോൾ.
ചിത്രത്തിന്റെ രണ്ടാം ഭാഗം വൻ ബജറ്റിലാണ് ഒരുക്കുന്നത്. പുഷ്പ ആദ്യ ഭാഗത്തിനു വേണ്ടി അണിയറ പ്രവർ‍ത്തകർ ആദ്യം സമീപിച്ചത് സേതുപതിയെയായിരുന്നു. പിന്നീട് ആ കഥാപാത്രം ഫഹദിലെത്തുകയാണ് ഉണ്ടായത്. രണ്ടാം ഭാഗം വരുമ്പോൾ ചിത്രത്തിൽ വിജയ് സേതുപതി ഉണ്ടാകും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട് .

എന്താകും വിജയ് സേതുപതിക്ക് കരുതിവച്ചിരിക്കുന്ന കഥാപാത്രമെന്ന് ഇപ്പോഴും സസ്പെൻസ് ആണ്. അതേസമയം ഡിഎസ്പി ഗോവിന്ദപ്പ എന്ന കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
പുഷ്പ 2നു വേണ്ടി 100 ദിവസമാണ് അല്ലു അർജുൻ നീക്കിവെച്ചിരിക്കുന്നത്. റെക്കോഡുകള്‍ തകര്‍ത്തുള്ള റോക്കി ഭായിയുടെ പടയോട്ടം വരാനിരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രങ്ങളുടെ അണിയറപ്രവർത്തകരെയെല്ലാം ഒന്ന് മാറ്റി ചിന്തിപ്പിക്കുന്നുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News