വാര്‍ത്തകള്‍ വളച്ചൊടിച്ചത്;പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കളയുന്നു:മന്ത്രി സജി ചെറിയാന്‍

വാര്‍ത്തകള്‍ വളച്ചൊടിച്ചെന്നും പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കളയുന്നുവെന്നും മന്ത്രി സജി ചെറിയാന്‍(Saji Cheriyan). ഭരണഘടനയല്ല, ഭരണകൂടസംവിധാനങ്ങളെയാണ് താന്‍ വിമര്‍ശിച്ചതെന്നും മന്ത്രി സജി ചെറിയാന്‍. അതേസമയം മന്ത്രിയുടെ പ്രസംഗം നിയസഭയില്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. മന്ത്രിയുടെ പ്രതികരണം നാക്കുപിഴയെന്നും വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തില്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെടില്ലെന്നും എം.എ.ബേബി പറഞ്ഞു.

പ്രതിപക്ഷം ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് മന്ത്രി സജിചെറിയാന്‍ സഭയില്‍ മറുപടി നല്‍കി. തൊഴിലാളികള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തില്‍ ഭരണകൂട സംവിധാനങ്ങളെയാണ് മന്ത്രി വിമര്‍ശിച്ചത്. എന്നാല്‍ മന്ത്രിയുടെ പ്രസംഗം ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭ വിട്ടിറങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here