Kairali TV:കൈരളി ടിവി റിപ്പോര്‍ട്ടര്‍ എസ് ഷീജയോട് അപമര്യാദയായി പെരുമാറിയ സംഭവം;പി സി ജോര്‍ജിനെതിരെ കേസ്|PC George

(Kairali)കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ (S Sheeja)എസ് ഷീജയെ പി സി ജോര്‍ജ്(PC George) അധിക്ഷേപിച്ച സംഭവത്തില്‍ കേസ്. എസ്. ഷീജയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചോദ്യം ചോദിച്ചപ്പോള്‍ പിസി ജോര്‍ജ് അധിക്ഷേപകരമായി പെരുമാറുകയായിരുന്നു.

കൈരളി TV റിപ്പോര്‍ട്ടര്‍ ഷീജക്ക് നേരെ PC ജോര്‍ജിന്റെയും കൂട്ടാളികളുടെയും അക്രമം നടന്നത് ചോദ്യം ചോദിക്കുന്ന വേളയിലായിരുന്നു. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന ഷീജയുടെ ചോദ്യത്തിന് തന്റെ പേര് പറയട്ടെ എന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നു ജോര്‍ജ്. ഷീജയെ അപമാനിച്ച ജോര്‍ജിന്റെ നടപടിയെ അപ്പോള്‍ തന്നെ ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകര്‍
പ്രതിഷേധിച്ചിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോര്‍ജിന്റെ പ്രതികരണങ്ങള്‍. ഇതിനിടെ ജോര്‍ജിനൊപ്പമുണ്ടായിരുന്നവര്‍ ഷീജക്ക് നേരെ കയ്യേറ്റത്തിന് മുതിര്‍ന്നു. പി സി ജോര്‍ജ് പീഡനക്കേസില്‍ അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News