റിച്ചാര്‍ഡ് ടോവ ഗോകുലം കേരള എഫ് സി പുരുഷ ടീമിന്റെ പുതിയ പരിശീലകന്‍

മുന്‍ കാമറൂണ്‍ ദേശീയ ടീം താരവും, കാമറൂണ്‍ യൂത്ത് ടീം ഹെഡ് കോച്ചുമായ റിച്ചാര്‍ഡ് ടോവ ഗോകുലത്തിന്റെ പുരുഷ ടീം പരിശീലകനായി ചുമതലയേറ്റു. ഇറ്റാലിയന്‍ കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസിന്റെ ഒഴിവിലേക്കാണ് 52 വയസുള്ള റിച്ചാര്‍ഡ് ടോവ എത്തുന്നത്. ജര്‍മന്‍ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബുകളില്‍ കളിച്ച റിച്ചാര്‍ഡ്, ജര്‍മന്‍ പൗരത്വം സ്വീകരിച്ചതിനു ശേഷം ജര്‍മനിയില്‍ നിന്നുമാണ് പ്രൊ ലൈസന്‍സ് നേടിയിട്ടുള്ളത്. ജര്‍മനിയില്‍ വിവിധ യൂത്ത് ടീമുകളില്‍ സേവനം അനുഷ്ഠിച്ച റിച്ചാര്‍ഡ്, കാമറൂണ്‍ അണ്ടര്‍ 17, അണ്ടര്‍ 23 ടീമുകളുടെ മുഖ്യ പരിശീലകന്‍ ആയിരിന്നു.

കാമറൂണ്‍ പുരുഷ വനിതാ ടീമുകളുടെ പരിശീലക വിഭാഗത്തിലും റിച്ചാര്‍ഡ് ടോവ ജോലി ചെയ്തിട്ട്ണ്ട്. ഇതുകൂടാതെ, കാമറൂണ്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ‘ഗോകുലത്തില്‍ വളരെയധികം പ്രതീക്ഷയോടെയാണ് വരുന്നത്. രണ്ടു ലീഗ് നേടിയ ഗോകുലത്തിനോടൊപ്പം ഇനിയും വിജയങ്ങള്‍ നേടുകയാണ് ലക്ഷ്യം-റിച്ചാര്‍ഡ് ടോവ പറഞ്ഞു.’പുതിയ കളിക്കാരെ കണ്ടെത്തുന്നതിലും, വളര്‍ത്തുന്നതിലും റിച്ചാര്‍ഡ് ടോവയ്ക്ക് നല്ല കഴിവാണ്. പുതിയ കളിക്കാര്‍ക്ക് അവസരങ്ങള്‍ നല്‍കുകയും അതേസമയം ട്രോഫികള്‍ നേടുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യം. അതിന് അനുയോജ്യമായ കോച്ചാണ് റിച്ചാര്‍ഡ് ടോവ,’ -ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീണ്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News