Swapna Suresh:സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാക്കേസില്‍ (Swapna)സ്വപ്നയെ അറസ്റ്റ് ചെയ്യണ്ടേ സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.

അതേസമയം തന്നെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന കെ ടി ജലീലിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു. രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം 6 മണിക്കാണ് അവസാനിച്ചത്. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞിട്ടില്ലെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here